Song A123

2020
Lyrics
Language: Malayalam


- വലിയബാലന്‍ -
21
(രാഗം-ഹിന്ദുസ്ഥാന്‍ ബ്യാഗ്-ആദിതാളം)

പല്ലവി:
അതിസുഖമീവിധ...മൊരുനില വരുവാന്‍...
തരമിതു ചേരുവ...താരറിഞ്ഞുശ്രീനിറഞ്ഞു
(അതി)

അനുപല്ലവി:
ശുഭകരമാധവ...നതിഗുണമെ...പര
മരുളുവതനിശവു...മിദമെ...നയമെ...
അലയുകിലലിവൊടു...സുഖമെ...തരുമെ
(അതി)

ചരണം:
വരഗതിമേതവ...പദയുഗസുമമെ
അനുദിനമേജയ...മതിനിതുചിതമെ
ശോഭനമാണിനി...സകലവുമേ...മേ...
അനുപമ ദുരിതമതതിസുഖഗതിതാന്‍
(അതി)

Language: Hindi


അഴകേ കണ്ണാളേ നിന്നെ
പുണരും പൊന്നാമ്പല്‍ തേനേ...
കരളില്‍ കണ്ണെയ്യും നിന്നില്‍
വിടരും മലർ‌വില്ലിന്‍ തേരില്‍ സുഖനടനം
(അഴകേ....)

മധുരം നുകരുവാന്‍ വിതുമ്പും ചുണ്ടുകള്‍
നിറയും ആശകള്‍ തൂമണം തൂകിടുമ്പോള്‍
നെഞ്ചു തുടുത്തിടും പഞ്ചശരങ്ങളെന്‍
നെഞ്ചകമഞ്ചത്തില്‍ മാരിക്കുളിര്‍ പകരും
പ്രണയപരാഗമായ് പ്രണയപുഷ്പമായ്
സുരലോകത്തിലും നവദേവാംഗനേ
ഉണ്ടോ നിന്‍ മെയ്യില്‍ ഞാന്‍ മധുമൊഴിയാളേ...
അഴകേ കണ്ണാളേ നിന്നെ
പുണരും പൊന്നാമ്പല്‍ തേനേ...

മൃദുലസ്മരണകള്‍ കനവായ് നീങ്ങിടും
ഇഴകള്‍ നെയ്തിടും മോഹമുദിച്ചിടുമ്പോള്‍
അനുപമപ്രേമമോ അലയെഴുമാഴിപോൽ
ഉടലിൽ ശിഞ്ജിതം ചിന്നിപ്പറന്നിടുന്നു
നീ വരു ഓമലേ..മാമണി ചന്ദ്രികേ
തരു നീ ചുംബനം സ്നേഹപ്രേമാമൃതം
താരുണ്യം പൂ ചൂടും മറിമാന്മിഴിയേ....
(അഴകേ....)

 

Artists