Pathiye Pathiye

2025
Lyrics
Language: Malayalam

പതിയെ പതിയെ വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകായ് കനവിൻ പ്രാവായ്
വന്നു നീ എന്നിൽ
മിഴികളിൽ ആയിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു
നിനവുകൾ ആയിരം നിറ ശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ ഉയരുന്നു

പതിയെ പതിയെ വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകായ് കനവിൻ പ്രാവായ്
വന്നു നീ എന്നിൽ

ഉം ഉം മൗനം പോലും കാതിൽ
ഈറൻ തേനായ് മാറിയോ
ഇടനെഞ്ചിൻ താളം തമ്മിൽ തമ്മിൽ
ഒന്നായ് മാറിയോ
കാണാ നേരത്തെന്തെ
എന്നും ഉള്ളം വിങ്ങിയോ
അനുരാഗം നമ്മിൽ തുള്ളി തൂകും മഞ്ഞാകുന്നുവോ
അറിയുന്നു നാം ഒരു വാക്ക് മിണ്ടാതെ
അലയുന്നു നാം ഒരു നോക്ക് കാണാതെ
അകലാകെയും നീ എൻ പോൺ വെയിൽ
ഇരാവാകെയും നീ എൻ വെണ്ണിലാ

പതിയെ പതിയെ വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകായ് കനവിൻ പ്രാവായ്
വന്നു നീ എന്നിൽ
Movie/Album name: Thudarum
Artists