Aanandamo

2022
Lyrics
Language: Malayalam

ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലേ കനവായി വന്നതോ
ഹേമന്തമോ പൊഴിയും തുഷാരമോ
നീയെന്നിലേ കുളിരായി വന്നതോ
കാണാതെ കണ്ണിൽ കാണും കിനാവോ
രാവാകുമെന്നിൽ ഓലും നിലാവോ
കാതിൽ ചൊല്ലാമോ

ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലേ കനവായി വന്നതോ

തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ
മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ
ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലെ
ഒത്തൊഴുകി നാമിതിലേ അല പോലെ

പൊഴിയാമേഘം പോലെ മൗനം
പകരാൻ തമ്മിൽ ഏറെ മോഹം
ജാലമായ്....മാറിയീ....മാനസം

ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലേ.....

മാനമൊരു മാമഴവിൽക്കുട ചൂടി
ഈ വഴിയെ നാം അണയേ മഴ പാടി
കാലടികൾ പാതകളിൽ മഷി തൂകി
കാലമൊരു കള്ളനെപ്പോലതു നോക്കി

നിഴലായ് നീയെൻ കൂടെയെങ്കിൽ
വരമായ് വേണം നൂറുജന്മം
ഓർത്തതും കാത്തതും പങ്കിടാൻ

ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലേ കനവായി വന്നതോ
കാണാതെ കണ്ണിൽ കാണും കിനാവോ
രാവാകുമെന്നിൽ ഓലും നിലാവോ
കാതിൽ ചൊല്ലാമോ
Movie/Album name: Solamante Theneechakal
Artists