Thaamarappoo

2013
Lyrics
Language: English

Thaamarappoo....
Thaamarappoomazhakkaalam
Malar vaariyidum vazhiyoram
Kanavil varumen priyanen manassil
Pakarum madhuram pranayam...
Thaamarappoomazhakkaalam
Malar vaariyidum vazhiyoram....

Enthinen paattine thottunarthaan
Vaanavil thoovalaay nee ananju....
Koorirul kaavil nee enthinenne...
Vennilaa chinthumaay thedi vannu...
Mizhivaathiladayunna neram vare
Thiri neetti shruthi meetti nee irunnu
Mizhiyadanjaalum urangaathorormmakalil...
Thaamarappoo....ho..ho...
Thaamarappoomazhakkaalam
Malar vaariyidum vazhiyoram....

Venalil ninteyee vaarnettiyil
Manjuneer pottukal thottutharaam...
Dooreyaanenkilum ninte nenchin
Spandanam chare njaan kettirunnu...
Mazhathulli choriyaathe meghangalil
Malar maathram uthirunna kaalam tharum
Oru rithu koodi azhakode viriyunnuvo...

Thaamarappoomazhakkaalam
Malar vaariyidum vazhiyoram
Kanavil varumen priyanen manassil
Pakarum madhuram pranayam...
Thaamarappoomazhakkaalam...
Language: Malayalam

താമരപ്പൂ....
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം
കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം...
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം....

എന്തിനെൻ പാട്ടിനെ തൊട്ടുണർ‌ത്താൻ
വാനവിൽ തൂവലായ് നീ അണഞ്ഞു....
കൂരിരുൾ കാവിൽ നീ എന്തിനെന്നെ...
വെണ്ണിലാച്ചിന്തുമായ് തേടി വന്നു...
മിഴിവാതിലടയുന്ന നേരം വരെ
തിരിനീട്ടി ശ്രുതിമീട്ടി നീ ഇരുന്നു
മിഴിയടഞ്ഞാലും ഉറങ്ങാത്തൊരോർമ്മകളിൽ...
താമരപ്പൂ....ഹോ..ഹോ...
താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം....

വേനലിൽ നിന്റെയീ വാർനെറ്റിയിൽ
മഞ്ഞുനീർ പൊട്ടുകൾ തൊട്ടുതരാം...
ദൂരെയാണെങ്കിലും നിന്റെ നെഞ്ചിൻ
സ്പന്ദനം ചാരെ ഞാൻ കേട്ടിരുന്നു...
മഴത്തുള്ളി ചൊരിയാതെ മേഘങ്ങളിൽ
മലർ മാത്രം ഉതിരുന്ന കാലം തരും
ഒരു ഋതു കൂടി അഴകോടെ വിരിയുന്നുവോ...

താമരപ്പൂമഴക്കാലം
മലർ വാരിയിടും വഴിയോരം
കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ
പകരും മധുരം പ്രണയം...
താമരപ്പൂമഴക്കാലം.....
Movie/Album name: Radio Jockey
Artists