ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി യാമിനിയാടുന്നു മഞ്ഞിന്‍ മുഖപടവും ചാര്‍ത്തി താരാഹാരം മാറില്‍ തുള്ളിത്തുള്ളി ഓരോ ചെറുപൂവിലുമാപ്പദമൂന്നിയാടവേ (ഇനിയൊരു)
താളം താളമിതാരുടെ നൂപുരമാലോലം തനനം പാടി ചാഞ്ചാടുന്നു കാറ്റിന്‍ കൈയ്യില്‍ നിന്നും ചോര്‍ന്നു നറുമണം പൂവിന്‍ ചുണ്ടില്‍ നിന്നും ചോര്‍ന്നു മധുകണം ഇനി നാമൊത്തുചേര്‍ന്നനുപല്ലവി ആലപിച്ചിടാം (ഇനിയൊരു)