മഞ്ഞക്കിളികളേ കുഞ്ഞിക്കിളികളേ വന്ദനം ചൊല്ലാമോ (2) സൂര്യനെ കാക്കുന്ന നാടിന്റെ മക്കളെ പാടിയുണർത്താമോ പാടിയുണർത്താമോ (മഞ്ഞക്കിളികളേ..)
മാളികയേറുന്ന രാജാധിരാജന്മാരട്ടഹസിക്കുന്നു ഭൂമിയിൽ സ്വർഗ്ഗങ്ങൾ തീർത്തു മദിച്ചവർ താണ്ഡവമാടുന്നു കോഴപ്പണം പറ്റിയമ്മയെ വിൽക്കുന്നു നാടു ഭരിക്കുന്നു വർഷങ്ങളിൽ രക്തസാക്ഷികളെ തീർത്തു പ്രസ്ഥാനമൂട്ടുന്നു ആമര കോമര കോലങ്ങളായ് നമ്മളോ ദാനങ്ങളേകുന്നു സമ്മതിദാനങ്ങളേകുന്നു പിന്നെയും പിന്നോട്ടു നാം (മഞ്ഞക്കിളികളേ..)
യാതനയേറ്റുന്ന ദേവാദിദേവന്മാർ ആർത്തു രസിക്കുന്നു മാനവ മാനസം ആലയമാക്കി തകർത്തു മദിക്കുന്നു വർഗ്ഗവിഷം തേച്ച് ജാതി കളിക്കുന്നു നാടു നശിക്കുന്നു വേഷങ്ങളിൽ കത്തി ഭാവം പകർന്നിവർ ലോകം മുടിക്കുന്നു കാതര മാനസ ചഞ്ചലമായ് ജീവിതം കാണിക്കയേകുന്നു ദുർവിധി കാണിക്കയാകുന്നു പിന്നെയും പിന്നോട്ടു നാം (മഞ്ഞക്കിളികളേ..)