കാതോർത്തു നിൽക്കും കാതരയാം പൈങ്കിളീ
ഞാനരികിൽ വന്നതൊന്നും നീയറിഞ്ഞില്ലേ (2)
മിഴിയും മമ മനസ്സും നിന്നിൽ ലയിക്കവേ
എന്നെ മറന്നു പോയി...
ഒടുവിലൊടുവിൽ നീയുണർന്നത്
ഈ രാവിൽ നിനക്കു വേണ്ടി
(കാതോർത്തു...)
ചിരകാല മോഹം പൂ ചൂടും രാവിൽ
ചിരിച്ചു നീ നില്പൂ കൗമുദി പോൽ (2)
നിന്മിഴിത്തുമ്പിൽ ഒളിച്ച സ്വപ്നങ്ങളെ
എന്മിഴിയാലേ ഞാൻ കവരും (2)
രജനീകദംബം തൂമഞ്ഞിൽ മുങ്ങി
കുളി കഴിഞ്ഞെത്തി കരിവള ചൂടി (2)
അവളെന്റെ തോഴി പോൽ ചാരെ വന്നു
കളി ചൊല്ലിയെന്തോ പറഞ്ഞു (2)
ഒരു മാത്ര ഞാനോ ലജ്ജയോടെ
മിഴി പൂട്ടി നിൽക്കുന്നു മോഹമോടെ (2)
നിൻ തിരുമാറിൽ വീണു മയങ്ങാൻ
ഇനിയുമാ ചന്ദനമായലിയാം (2)
ഉണരൂ... ദേവിയായ് നീ മുന്നിൽ
ആ...ആ..ആ....ആ
(കാതോർത്തു...)
Movie/Album name: Aparna
Artists