ലാ ..ലാലാ... ലാ ..ലാലാലാ .. ഒന്നും മൂന്നും ചൊല്ലിച്ചൊടിച്ചൊരു കാലം രണ്ടും നാലും കൂട്ടിപ്പിടിച്ചൊരു കാലം (2) അറിയാ മോഹമേ വളരുമോ എന്നിൽ നീ ഓർമ്മകൾ മായവേ എന്നിലെ ഗാനവും പറയാതെ വന്നുപോയ് ഇന്നലെ എന്നപോലെ (ഒന്നും മൂന്നും ...)
ഗോട്ടി കളിച്ചും പൊത്തിക്കളിച്ചും മാമ്പഴം തിന്നൊരു കാലം അയലത്തെ വീട്ടിലെ അണ്ണാറക്കണ്ണന് തീറ്റ കൊടുത്തൊരു കാലം (2) സന്ധ്യാദീപവും നാമജപങ്ങളും ഓർമ്മയിലെന്ന പോലെ (ഒന്നും മൂന്നും ...)
അത്തിമരത്തിന്റെ തുമ്പത്തൊരൂഞ്ഞാല് കെട്ടിയിട്ടാടണ കാലം കുട്ടിക്കുറുമ്പിയാം പൂവാലി പൈയ്യോട് കിന്നാരം ചൊല്ലണ കാലം (2) പൂത്തുമ്പി മൂളിടും ഓണപ്പാട്ടിന്നീണവും കാതിൽ തേനൊലിയായ് (ഒന്നും മൂന്നും ...)