വരൂ ശ്യാമ് ഹരേ...വരൂ ശ്യാമ് ഹരേ എൻ ഗാനം കേൾക്കുവാൻ ശ്രീലഗോപികാ ഹൃദയവീണയിൽ സ്വരപരാഗമായ് ശുഭരാഗമായ് മെല്ലെ ഇളവേൽക്കുമോ വരൂ ശ്യാമ് ഹരേ
ശ്രാവണപൗർണ്ണമി മധുമാരി പെയ്യുന്നുവോ മായികമേഘങ്ങൾ മയിൽപ്പീലി അണിയുന്നുവോ എന്നുള്ളിൽ ഇതൾ ചൂടും എന്നുള്ളിൽ ഇതൾചൂടും ശൃംഗാരഭാവങ്ങൾ മിഴി കൊണ്ടുഴിഞ്ഞീടുമോ സാമോദം സല്ലീലം എൻ കാതിലനുരാഗ കഥ ചൊല്ലുമോ വരൂ ശ്യാമ് ഹരേ
ശ്യാമളചന്ദന കളഭങ്ങളണിയേണ്ടയോ മാരുതലാളിത നളിനങ്ങളണിയേണ്ടയോ എൻ കണ്ണിൽ കനവേകും എൻ കണ്ണിൽ കനവേകും ഏകാന്തമൗനങ്ങൾ മലരായ് വിരിഞ്ഞീടുമോ ആലോലം അഭിരാമം അറിയാതെ ഇനിയെന്നിൽ അലിയില്ലയോ
വരൂ ശ്യാമ് ഹരേ....വരൂ ശ്യാമ് ഹരേ എൻ ഗാനം കേൾക്കുവാൻ ശ്രീലഗോപികാഹൃദയവീണയിൽ സ്വരപരാഗമായ് ശുഭരാഗമായ് മെല്ലെ ഇളവേൽക്കുമോ വരൂ ശ്യാമ് ഹരേ...
Movie/Album name: Sundari Neeyum Sundaran Njaanum
Sentence Summary: A romantic drama centered on a love triangle involving a woman named Sundari and the two men in her life.
Song Credits: Music composed by Ouseppachan; lyrics by Gireesh Puthenchery; sung by K. S. Chithra.
Musical Style: Classical Carnatic-based film song with devotional and romantic overtones.
Raga Details: Based on Raga Shyama (Shyam), evoking a devotional, serene mood.
Key Artists Involved: Ouseppachan (composer), Gireesh Puthenchery (lyricist), K. S. Chithra (playback singer).
Scene Context: The song picturized on the female lead, expressing longing and devotion, blending romantic and devotional imagery within the film's narrative.