ചിരിമൊഴികൾ തിരികെ വരും പുതുമഴപോൽ പെയ്തൊഴിയും കുഞ്ഞിളം കൂട്ടിൽ കുയിൽ കൂട്ടുവരാൻ കണ്ണിമ ചിമ്മാതെ കാത്തിരിക്കാം കുഞ്ഞോളവും മുകിൽമാനവും ഒരു പുതുവാനം കാട്ടുമോ....
വാടാതെ തനു തളരാതെ ജീവൻ നീളുന്ന വിണ്ണിൻ വഴികളിൽ നിറം മായാത്ത മഴവില്ലു വാനിൽ വരും അതിലൊന്നായ് മിന്നാം ദിയയായ്
ചിരിമൊഴികൾ തിരികെ വരും പുതുമഴപോൽ പെയ്തൊഴിയും കുഞ്ഞിളം കൂട്ടിൽ കുയിൽ കൂട്ടുവരാൻ കണ്ണിമ ചിമ്മാതെ കാത്തിരിക്കാം കുഞ്ഞോളവും മുകിൽമാനവും ഒരു പുതുവാനം കാട്ടുമോ....
കണ്ണായ് നീ തുണയായ് നീ വെയിലിലുമൊരു ചെറു ചിറകിൻ തണലുതരും കനിവായ് വാ കരയാവാൻ കരമേകാൻ കഥകളിൽ കനവുതൻ തൂവൽ വിരിയുമൊരു മനസ്സാവാൻ ഇനിയീച്ചില്ല പൂക്കുന്ന കാലം വരെ ഇല പൊഴിയുന്ന ശരത്ക്കാലമാം
ഋതു മാറിടും വെയിലാറിടും കഥ തുടരുന്ന പാതയിൽ കുഞ്ഞോളവും മുകിൽമാനവും ഒരു പുതുവാനം കാട്ടുമോ....