Makayiram Nakshathram [D]

1974
Lyrics
Language: English

Madiyilninnoru muthum veenu
Muthine mannil kidathiyurakki
Maanathe nakshtathram madangippoyi

Kaalathu kanchimmiyunarnnalo-muth
Kanneerinullilalinjalo
Ammaykku mathram akakkambil thulumbum
Amminjappaalinu karanjalo
Muthu pottikkaranjalo

Vavo..muthu vaavo...vavo..

Swapnathilammavanneduthalo-muthin
Ulppoovilumma koduthalo
Swargathu mathram manassilaakarulla
Shabdhahtil konji vilichalo
Muthu koodepparannalo

Vaavo...muthu vaavo..vaavo
Language: Malayalam

മകയിരം നക്ഷത്രം മണ്ണില്‍ വീണു
മടിയില്‍ നിന്നൊരു മുത്തും വീണു
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കി
മാനത്തെ നക്ഷത്രം മടങ്ങിപ്പോയി

കാലത്ത് കണ്‍ചിമ്മി ഉണര്‍ന്നാലോ - മുത്ത്‌
കണ്ണീരിനുള്ളിലലിഞ്ഞാലോ
അമ്മയ്ക്ക് മാത്രം അകക്കാമ്പില്‍ തുളുമ്പും
അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ
മുത്ത്‌ പൊട്ടിക്കരഞ്ഞാലോ

വാവോ ..മുത്ത്‌ വാവോ ...വാവോ ..

സ്വപ്നത്തിലമ്മവന്നെടുത്താലോ - മുത്തിന്‍
ഉള്‍പ്പൂവിലുമ്മ കൊടുത്താലോ
സ്വര്‍ഗ്ഗത്തു മാത്രം മനസ്സിലാകാറുള്ള
ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ
മുത്ത്‌ കൂടെപ്പറന്നാലോ

വാവോ ...മുത്ത്‌ വാവോ ..വാവോ
Movie/Album name: Chakravaakam
Artists