Ketteele visesham

2009
Lyrics
Language: Malayalam

കേട്ടില്ലേ കേട്ടില്ലേ വിശേഷം
ഈ അക്കുത്തിക്കുത്താനവരമ്പില്‍
തെക്കു വടക്കു കറങ്ങി നടക്കും
പെമ്പിള്ളാരിവരെന്തേ ഭാവിച്ചു
കൈ തൊട്ടാല്‍ പൊട്ടും ഈ ഇംഗ്ലീഷ് മുട്ട
നീ തൊട്ടാല്‍ കത്തും ചൈനീസിന്‍ ഗുണ്ട്
ഇതു മത്തപ്പന്തലിനൊത്തൊരു കോലം
രാക്കിളി ശല്യം മാറി കിട്ടുമതല്ലീ വിശേഷം
ഈ പട്ടിക്കാട്ടെ വീട്ടില്‍ മണ്‍ കുടത്തിലല്ലോ പെണ്ണ്
പത്തായത്താഴെ പറയനാണയത്തോടെ
നാണം ആണാണെന്നാളോട്
ചോദിച്ചു മേടിച്ചാല്‍ മേലാകെ മൂടാമോ ചേല
പെണ്ണാണായ് പോയാല്‍ പിണ്ണാക്കായ് തീരും
എള്ളെണ്ണയൊഴിച്ചാല്‍ പാല്‍ പായസമാമോ
കഥയില്‍ പറയും പടമായ് ചുവരില്‍ തൂങ്ങി
പെണ്ണിനെയാരാധിക്കാനാരെ ആരാരെ
മഞ്ഞള്‍ കൂട്ടും പൂശി മഞ്ഞുതിര്‍ന്ന രാവില്‍ പെണ്ണ്
അത്താഴക്കുട കൂട്ടി മോഹതോരന്‍
ആ തോരന്‍ ഒരാവര്‍ത്തി ആഹാരം തിന്നാലെ
നേരാകൂ മോളെ നീനാളെ
നിന്നാണെ സത്യം ഈ നിന്നെ കെട്ടാന്‍
വന്നെത്തുമൊരുത്തന്‍ അവനിന്നേ സ്വര്‍ഗ്ഗം
തൈരും വടയും കറിവേപ്പിലയും സ്വപ്നം കണ്ടവളിവിടെത്തന്നെ
ഈ അങ്ങേ വീട്ടിലെ അമ്മിക്കല്ലിനു
കല്യാണത്തിനു പ്രായം മുറ്റി
നമ്മുടെ കിഴവിക്കാലോചിച്ചാലോ
ദേ അങ്ങോട്ടുരുള ദാ ഇങ്ങോട്ടുരുള
ഹാ തേങ്ങ തെറിക്കും ഹാ മാങ്ങ ചുവയ്ക്കും
ഹോയ് പത്തിനു പത്തു പൊരുത്തവുമൊത്താല്‍
കര്‍ക്കിടകത്തിലെ വാവിനു കിട്ടുമതല്ലേ വിശേഷം
Movie/Album name: Seethaa Kalyaanam
Artists