മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം... വീണുടഞ്ഞു മോഹം...വിരഹാർദ്രമായി ജന്മം എൻ പൂർവ്വപുണ്യമേ...അരുളാം ഭാവുകമന്ത്രം മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം...
നെഞ്ചിലേതോ മൺചിരാതിൻ നേർത്ത നാളങ്ങൾ മൂകമാം മഞ്ഞുകാറ്റിൽ മിന്നി മായുമ്പോൾ..(2) നിന്റെയീ നെറുകയിൽ ചാർത്തുവാൻ മാത്രം ഉള്ളിനുള്ളിൽ കാത്തു ഞാനീ സ്നേഹസിന്ദൂരം... മൗനമായ് മനസ്സിൽ നിറഞ്ഞു നൊമ്പരം ഓർമ്മയിൽ മിഴിനീരണിഞ്ഞ ചന്ദനം...
പണ്ടുപണ്ടേ കരളിനുള്ളിൽ പൂത്ത സ്വപ്നങ്ങൾ താന്തമാം ശോകമുകിലായ് പെയ്തു തോരുമ്പോൾ...(2) നിന്റെയീ തളിരുടൽ മൂടുവാൻ മാത്രം എന്നുമെന്നും കാത്തു ഞാനീ സ്നേഹവാത്സല്യം... (മൗനമായ്....)