Pandithu Pande

2019
Lyrics
Language: Malayalam

മാറാൻ ഈശോ പദവിയിലെ മണർക്കോല
പുതുമ കാണ്മാൻ കൂറാനായ് ബന്ധുക്കളും
ഗുണമുടയ അറിവ് ഉള്ളവരും
അപ്പനോട് അമ്മാവന്മാർ അയ്‌ലാരും ബന്ധുക്കളും
പേരാണ ധനത്തെയൊത്തു വേഗമോടെ തന്പിതാക്കൾ

പണ്ടിതു പണ്ടേ കപ്പലിൽ വന്നേ തോമ കിനാനും കൂട്ടാരും
ചേരക നാട്ടിൽ വന്നു പുകഴ്ന്തേ ഈ പരദേശി നാനൂറും
വന്നവരിങ്ങോ വേരോടി പെറ്റു വളർനെ ക്നാനായ
ആ സുറിയാനി കൂട്ടത്തിൽ വന്നണയുനെ കല്യാണം
ആയാലുള്ളോരും അറിവുള്ളോരും
അനുവാദങ്ങൾ ഇനി തന്നോണം
പെണ്ണിന് പയ്യനും ചന്തവും ചാർത്തീടുന്നേ

ആ നട ഈ നട നടനടയോ
യെ നട ഓ നട നടനടയോ
ആ നട ഈ നട നടനടയോ
യെ നട ഓ നട നടനടയോ

ഹേയ്…

തറയിൽ പായ വിരിക്ക് വേദി ഒരുക്ക് നാത്തൂനേ
നല്ല കൊരണ്ടിയും ഉണ്ടാക്ക് വെള്ള വരിച്ചു വെടുപ്പാക്ക്
മിശിഹാ തന്നെ നിനച്ച് കോലു വിളക്കു വെച്ചേക്ക്
വെള്ളവും എണ്ണയും കൊണ്ടോര് ഹാ...മഞ്ഞൾ അരച്ചത് തന്നേരു

ഇത്തു വരെ നാം വളർത്തും മഴവില്ലു
ഇനി മറു വീടിനുളിൽ മണവാട്ടി

മുടി വെട്ടി ഒതുക്കണം ചന്ദനം ഒരുക്കണം ചെക്കനെ എല്ലാരും
ഇല ഇട്ടു വിളംബണ് ഒത്തിരി ഊട്ടണ്ണം ഉററവർഎല്ലാം പാച്ചോർ

ആ നട ഈ നട നടനടയോ
യെ നട ഓ നട നടനടയോ
ആ നട ഈ നട നടനടയോ
യെ നട ഓ നട നടനടയോ

കനിയുണ്ട് കനിയുണ്ട് കനിയുണ്ട കാട്ടിൽ
ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടിൽ
ആ കുരു മുളച്ചുരു ച്ചെടി ഉണ്ട കാട്ടിൽ
ആ ച്ചെടി വളർന്നൊരു മരംമുണ്ട കാട്ടിൽ
താമരയിൽ വന്നിരുന്നോരു വണ്ട് മുരളുന്നെ
വണ്ടും അല്ല തുംബിയും അല്ല തെക്കേരുടെ ആന
തെക്കേരുടെ ആന അല്ലടാ തിന്നു മദിച്ചു നടകുനെ

തക തിതൈ ത തക തരികിട തിംരുതൈ

ക്നാനായക്കാർ സുറിയാനികർ വന്നങ്ങിറങ്ങി കൊടുങ്ങലൂരിൽ
തൈ തൈ തകതോം തൈ തൈ തകതോം
തൈ തൈ തകതോം തക തൈ തൈ തകതോം
ഒത്തു തിരിച്ചു അവർ കപ്പൽ കേറി
തൈ തൈ
മലനാട് നോക്കി പുറപ്പെട്ടൊരെ
തൈ തൈ
കൊടുങ്ങലൂർങ്ങനെ വന്നിറങ്ങി
തക തൈ തൈ
കൊച്ചിലഴിമുഖം കണ്ടവാറെ
തൈ തൈ
തൈ തൈ തകതോം
തക തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
തൈ തൈ തകതോം
തക തൈ തൈ തകതോം
Movie/Album name: Happy Sardar
Artists