പോക്കുവെയിൽ ഈ സായം സന്ധ്യ തന്നിൽ വർണ്ണം വാരി വിതരുന്ന പൊലെ വന്നു നീ ഇമകളിൽ വിരിയും ആശകൾ എന്നിലേക്കു നീയേകുമോ ഓർമ്മകൾ തൻ തലോടലിൽ പൂക്കും മോഹം എങ്ങും സുരഭിലമായ് പ്രതീക്ഷ തൻ തേരിലായ് മുരളിയിലെഴുതും വേള എന്നിലേക്കു നീ ചേരുമോ
നിലാമഴയിൽ നിന്നീണം ഏകുമെന്നിൽ ഏതോ സ്വപ്നമാകുന്ന പോലെ വന്നു നീ കഥകളിൽ വിരിയും കൗതുകം എന്നിലേക്കു നീ നൽകുമോ താമര തൻ നീരാടലിൽ കാണും നിന്നിൽ എന്നും തരളിതമാം ഓർമ്മ തൻ മഞ്ചലിൽ തെന്നലിലൊഴുകും രാഗമായ് എന്നിലേക്കു നീ പോരുമോ (ഇമകളിൽ.....)