Pavizhamuthinu Pono

1965
Lyrics
Language: English

Pathirappoovinu pono nee?
Pampayaare pampayaare
Paalkkadal kaanaan pono?

Kizhakkan kaattile kizhavan kunnninu
Karikku meeninu pono?
Karaykkurangana kadalithayyinu
Kammalu theerkkan pono?

Thapassirikkunna thaamarappenninu
Dhanumaasathil kalyaanam
Poyivarumpol poothaali theerkkan
Ponnum konde poravu
Language: Malayalam

പവിഴമുത്തിനു പോണോ പോണോ?
പാതിരാപ്പൂവിനു പോണോ നീ?
പമ്പയാറേ പമ്പയാറെ
പാല്‍ക്കടല്‍ കാണാന്‍ പോണോ? (പവിഴമുത്തിനു)

കിഴക്കന്‍ കാട്ടിലെ കിഴവന്‍ കുന്നിനു
കറിയ്ക്കു മീനിനു പോണോ?
കരയ്ക്കുറങ്ങണ കദളിത്തയ്യിനു
കമ്മലു തീര്‍ക്കാന്‍ പോണോ? (പവിഴമുത്തിനു)

തപസ്സിരിക്കുന്ന താമരപ്പെണ്ണിനു
ധനുമാസത്തില്‍ കല്യാണം
പോയിവരുമ്പോള്‍ പൂത്താലി തീര്‍ക്കാ‍ന്‍
പൊന്നുംകൊണ്ടേ പോരാവൂ. (പവിഴമുത്തിനു)
Movie/Album name: Kalyaana Photo
Artists