Oru Raja Vannallo

1990
Lyrics
Language: Malayalam

ഒരു രാജാ വന്നല്ലോ എനിക്കൊരു റോജാ തന്നല്ലോ
അറിയാതെൻ രാഗത്തെ പുണർന്നൊരു മുത്തം തന്നല്ലോ
അവൻ പൂവും പൊട്ടും മേനിപ്പൂ തന്നിൽ
അതിമോഹത്തോടെ ചാർത്തിത്തന്നല്ലോ (2)
(ഒരു രാജാ....)

തൈമാസം പൊങ്കൽ വെയ്ക്കും നേരം വന്നല്ലോ
താഴമ്പൂവെങ്ങും പുഷ്യരാഗം തന്നല്ലോ
വീടിൻ്റെ വാതിൽ മുന്നിൽ കോലം പൂവിട്ടു
മിഴിയോരം ഏതോ സ്വപ്നം തൂവൽ തീർത്തല്ലോ
ഒരു പൂങ്കാറ്റായ് അണിപ്പൂ തന്നു
ഇളമാനായി മദം നീ തന്നു
കളിയൂഞ്ഞാലിൽ ഋതുരാഗങ്ങൾ
മദദാഹത്താൽ മധുപോലെ നീ
(രാജാ വന്നല്ലോ ....)

മലർവാകപ്പൂവിൻ ഗന്ധം തെന്നൽ തൂവുമ്പോൾ
മഴവില്ലിൻ മായാവാനിൽ തങ്കം പൂക്കുമ്പോൾ
അണിവൈര തൊങ്ങൽ പൂക്കും പൊന്നിൻ തൂവെട്ടം
വരവേറ്റു വെള്ളിത്താരം പാട്ടും പാടുമ്പോൾ
ഇതൾ മൂടീടും എൻ രാഗങ്ങൾ
അഴകായ് ചൂടും പ്രിയമോഹങ്ങൾ
കുളിർനീരെല്ലാമിനി തേനാകും
വരും നാളെല്ലാം തിരുനാളാകും ഓ..
(രാജാ വന്നല്ലോ...)
Movie/Album name: Mounam Sammatham (1990)
Artists