ഏകാന്തമായ് വിട ചൊല്ലുമീ സൂര്യന്റെ ചിത തീർത്തു സായന്തനം തോരാത്തൊരീ മിഴിനീരുമായ് നോവേറ്റു നില്പാണൂ നീലാംബരം ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ പിടയുന്നു ഞാനെന്ന നോവുപക്ഷി ഈറൻ നിലാവിന്റെ പാട്ടു പക്ഷി (ഏകാന്തമായ്...)
ഒറ്റത്തിരിത്തുമ്പു നീട്ടുന്നൊരെൻ വേനൽ വിളക്കേ നീ മാത്രമാവുന്നു മുന്നിൽ നക്ഷത്ര ജാലങ്ങൾ നിൻ പിന്നിലായ് ആടിത്തളർന്നു ആരാണവർക്കാശ്രയം പടമേറ്റുമീ കടൽ നീലമാണോ പ്രാണന്റെ ജപമാലയാണോ പറയാത്ത ദുഃഖങ്ങളാവോ (ഏകാന്തമായ്...)
തീർത്ഥാടനം കൊണ്ടു തീരുന്നുവോ ശാപങ്ങളെല്ലാം ശോകാന്തഭാവങ്ങളെല്ലാം പൊയ്പ്പോയ കാരുണ്യ പുണ്യാമൃതം കൈനീട്ടി വാങ്ങാൻ വെമ്പുന്നു സന്താപ ജന്മം പൂവെന്നു ഞാൻ കരുതുന്നതെല്ലാം പൊള്ളുന്ന തീനാളമാവോ പുലർകാല സ്വപ്നങ്ങളാവോ (ഏകാന്തമായ്...)