തനനാന താന താന പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തനനാന നാന താനന ഗന്ധര്‍വ്വഗാനമീ മഴ ആദ്യാനുരാഗരാമഴ
പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2) ആദ്യാനുരാഗരാമഴ
പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ പ്രീയ ചുമ്പനങ്ങള്‍ പൂന്തേന്‍ മഴ മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളിലിളനീര്‍ മഴ (2) പുതു മഴ അ...
പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
വിരഹങ്ങളേകി ചെന്തീ മഴ അഭിലാഷമാകേ മായാ മഴ സാന്ത്വനം തേടും കനിവിന്‍ മഴ മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2) സ്വര മഴ അ...
പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ മഴവില്‍ക്കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ തോരാത്ത മോഹമീ മഴ ഗന്ധര്‍വ്വഗാനമീ മഴ (2) ആദ്യാനുരാഗരാമഴ