ആ...ആ....ആ.... ഒരു ചെറു മലരിനു മാത്രം പൂക്കാലം വരമേകി.... കൊതിക്കും നിമിഷം ഇതൾ വിരിയുവാൻ മനസ്സിലെ ശലഭവുമായ് കഥ പറയാൻ... പുൽകി മയങ്ങാൻ അനുരാഗം നുകരുവാൻ... ഒരു ചെറു മലരിനു മാത്രം പൂക്കാലം വരമേകി....
ശിശിരമണയും വനികയിലെ ഇലകൾ വെറും ഓർമ്മയാകും ഋതുവിൻ മുഖങ്ങൾ മാറും അവളുടെ ശാഖിയിൽ മാത്രം... മായാതെ...നിൽക്കും വാസന്തം ഒരു ചെറു മലരിനു മാത്രം പൂക്കാലം വരമേകി....
വെയിലിനെ അവൾ...നറുചിരിയിൽ പനിനിലാ കളഭമാക്കും ശലഭമോടൊത്തു പാറുവാൻ ഇതളുകൾ ചിറകുകളാക്കും ആകാശം....അവരുടെ ആരാമം (ഒരു ചെറു മലരിനു....)