കാറ്റിലാടിടും ചെമ്പകങ്ങളിൽ പൂ വിരിഞ്ഞ പോലെ നമ്മളൊന്നു ചേർന്നിടാം മന്ദഹാസവും പൊൻകിനാക്കളും കൊണ്ടുവന്നു പാടിയാടിയൊന്നു ചേർന്നിടാം ഇനിയും പലനാൾ അരികിലൊഴുകും പുഴ പോൽ നിറയും ഹൃദയം ഒരു സുഖമഴ മധുലയമായ് (കാറ്റിലാടിടും...)
ആരോടും നീ മിണ്ടാതെ എങ്ങോട്ടാ കണ്ണാളേ കാണാതെ പോയ് എന്നാലും പോരാമോ ഈ നേരം കളികൾ ചൊല്ലി ഒന്നു ചേർന്നിരിക്കുമീ ഇടനാഴികൾക്കു കാതു കേൾക്കുമോ ആദ്യരാഗ മോഹലോലമാം കഥകളിനിയുമീ മരങ്ങൾ ചൊല്ലുമോ പറയൂ മനസ്സേ പറയൂ ഇനിയരുതിനി ഒരു നിമിഷവും പലവഴികളിലാ .. (കാറ്റിലാടിടും..)
എന്നെന്നും നാമൊന്നായി ചേരുമ്പോൾ ഉല്ലാസം തേടുന്നു ആ തേനൂറും സൗഹാർദ്ദം എപ്പോഴും വിരിയുമീണമേറ്റു പാടിടുമ്പോഴാ കൈകൾ കോർത്തു മെല്ലെ നൃത്തമാടിടാം മധുരമായൊരോർമ്മ നമ്മളിൽ കവിത പോലെയെന്നുമുള്ളിലൂറിടും പതിവായ് കനവിൽ നിനവിൽ പുതുലഹരിയിൽ ഒരു ചുവടിനി അനുപദമഴകായ് (കാറ്റിലാടിടും..)