Ishtam ninnishtam en kaathilothumo Ennum njaan thedum azhakaarnnoraan kilee Oru swapnam pole doore Oru swarggaaraamam pakaram tharumo Nin mozhikalarulum sukhame Nenchiloru poomazhayaayi Ponnarali vidarum vaniyil sakhi nee varumo Ennomalaay arike (ishtam ninnishtam...)
Language: Malayalam
ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ എന്നും ഞാൻ തേടും അഴകാർന്ന പെൺകിളീ ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ (ഇഷ്ടം നിന്നിഷ്ടം...)
മലരുകളിൽ നിറയും മധു മകുടം ശലഭമതു നുകരും അനുനിമിഷം അതിലുമതിമധുരം പ്രണയസുഖം കരളുകളിൽ വഴിയും പുതിയ രസം പുലരിമഴ നനയാമിനി ഓർമ്മ തൻ കനവിൽ ഇരവിലിളവേൽക്കാം ഒരു പൊൻകിനാതളിരിൽ ഇനി നിൻ വഴിയിൽ പൊന്നൂയലിടാൻ ഞാൻ അരികെ വരാം കിളിയേ നിൻ ചിറകടികൾ കാതോർക്കുകയാണെൻ മാനസമീ വഴിയേ (ഇഷ്ടം നിന്നിഷ്ടം...)
കവിതയല ഇളകും കളമൊഴിയോ കനകമൊളി വിതറും നറുചിരിയോ കവിളിണയിൽ ഉതിരും അരുണിമയോ മുകിലഴകു നിറയും മുടിയഴകോ ഇരുമനവുമൊന്നാക്കിയതേതു ചാരുതയോ ഇരുവരിലുമോരോ പ്രിയ മോഹസാഗരമോ അതിലോടി വരും തിര പാടി വരും അനുരാഗ രസം തരുമോ അത് പെൺകിളി തൻ മണിവേണുവിലൂടൊരു പല്ലവിയായ് വരുമോ
ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ എന്നും ഞാൻ തേടും അഴകാർന്നൊരാൺകിളീ ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ (ഇഷ്ടം നിന്നിഷ്ടം...)
Movie/Album name: Uppukandam Brothers Back in Action