Oorukaani malavazhiye
1983
(പു) ഊരുകാണിമലവഴിയേ
മായവനേ വായോ
മാവായോ
പൊന്നാഴിക്കൊഴപെരുകിയ
മൂന്നാടു് തണ്ണീം തഴുകി
മായവനേ വായോ
മാവായോ
നേരേ നല്ല കിഴക്കേ മാനത്തു്
മേഞ്ഞു നില്‍ക്കും പൈക്കളേ
പാലു് ചുരത്തിത്തായോ
താ തായോ
ഓ..
(സ്ത്രീ) ഏതെല്ലാം ഊരേ നീ തെണ്ട്യാലും കാറ്റേ
ഏനുമൊരൂരൊണ്ടേ
ആയൂരുമൊന്നു് തൊട്ടേച്ചും പോണേ
ചന്ദനം മണക്കിണ കാറ്റേ
ആരോന്നും മെയു് ചെന്നു് തൊട്ടാലും കാറ്റേ
ഈയെന്നൊരുത്തിയുണ്ടേ
ഏനേമോ നിങ്ങള്‍ തടവീച്ചും പോണേ
ചന്ദനം മണക്കിണ കാറ്റേ (4)
(പു) ഓ..
(പു) താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി (2)
മയിലാടുന്ന താളത്തില്‍ താതെയ്യം തുള്ളി
ഏലേ ഹേലേലേ ഈ നെഞ്ചാകേ തേന്‍തൂവലു്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി (2)
(പു) പുത്തിലഞ്ഞിപ്പൂതരിക്കും കാലം വന്നേ
പുഞ്ചിരിക്കും പൂമ്പൊടിക്കും പൂരം വന്നേ
(പുത്തിലഞ്ഞി )
മാമങ്കേ
ഞാന്‍ പോലും നിന്നെ
കയ്യുമ്മെയ്യും ചേര്‍ത്തൊന്നു താലോലിച്ചോട്ടേ
ഏലേ ഹേലേലേ ഈ നെഞ്ചാകേ തേന്‍തൂവലു്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി (2)
(പു) ഉള്ളഴിഞ്ഞും കണ്ണുഴിഞ്ഞും നിന്നെ കണ്ടേ
ഊയ്യലാടും മയ്യലേ നീ നാണം കൊണ്ടേ
(ഉള്ളഴിഞ്ഞും )
തൊട്ടേനേ
ചോരുട്ടി നിന്നെ
മെയ്യാകെയും രോമാഞ്ചമേലങ്കിയല്ലേ
ഏലേ ഹേലേലേ ഈ നെഞ്ചാകേ തേന്‍തൂവലു്
താളംതുടി താലംപൊലി
ഏലാര്‍മലങ്കാവില്‍ പൂക്കാവടി (2)
ഏലേ ഏലേലേ (3)
Movie/Album name: Aaroodham
Artists