Threthaayugam theertha chithrakoodathile Nithya chaithanyame nin nadakkaavil Njan kolutheedumen jeevante kaithiri Naalathil nin mukham kaanukille? Ente jeevithathin niram maayukille?
Language: Malayalam
ഒരു പിടിപ്പൂക്കളും തൊഴുകൈപ്പൂമൊട്ടുമായ് കരുണാമയനാം തിരുമുമ്പില്‍ നില്‍ക്കുന്നു ഞാനെന്റെ ദുഖാശ്രുപൂജയില്‍ നിത്യസത്യമേ കനിഞ്ഞനുഗ്രഹിക്കൂ എന്നേ അനുഗ്രഹിക്കൂ (ഒരു പിടി പൂക്കളും...)
കല്ലായ് കിടന്നോരഹല്യക്കും എത്രയോ കണ്ണീരില്‍ മുങ്ങിയ മാനവര്‍ക്കും ശാപമോക്ഷം നല്‍കീ ശാന്തിമന്ത്രം ചൊല്ലീ സ്വര്‍ഗ്ഗീയ സൌഭാഗ്യം ഏകി നീ ശ്രീരാമനാമജപങ്ങള്‍ മുഴങ്ങുമെന്‍ മാനസത്തില്‍ കൈവല്യമേകി നീ കാത്തരുളേണം (ഒരു പിടി...)
ത്രേതായുഗം തീര്‍ത്ത ചിത്രകൂടത്തിലെ നിത്യ ചൈതന്യമേ നിന്‍ നടക്കാവില്‍ ഞാന്‍ കൊളുത്തീടുമെന്‍ ജീവന്റെ കൈത്തിരി നാളത്തില്‍ നിന്‍ മുഖം കാണുകില്ലേ എന്റെ ജീവിതത്തിന്‍ നിറം മായുകില്ലേ (ഒരു പിടി...)