Vinoda kusumam

1984
Lyrics
Language: English

Vinoda kusumam enikku tharoo aa..aaa..
Ninte vikara vigraham enikku tharoo
Maranathinappuravum onnay chernnozhukan
Anupame amale (2) manassu tharoo (vinoda kusumam..)

Ragamunarnoo.. ragamunarnoo mohamulanjoo rasavilasa yamangalananjoo
Thottuvilikkuvan ethunna doorathu prathisrutha priya vadhu radhika ninnu
Radhike.. radhike nin roopamaapadachoodam kanuvan
Radhike.. chamayangalaninju varoo

Aalilavayaril anivayaril njannu kidakkunna aranjana thudalile
Thankayalukkukal entho kouthukam kandapol melle melle
Potti potti sa ni dha ma dha ni chirikkunnu..potti potti chirikkunoo
Athu kanumpol azhake..aa.aa..aa.. athu kanumpol azhake ennil asooya poovukal viriyunnoo (vinoda kusumam)
Language: Malayalam

വിനോദ കുസുമം എനിക്കു തരൂ .. ആ..ആ... (2)
നിന്റെ വികാര വിഗ്രഹം എനിക്കു തരൂ
മരണത്തിനപ്പുറവും ഒന്നായ്‌ ചേര്‍ന്നൊഴുകാന്‍
അനുപമേ അമലേ (2) മനസ്സു തരൂ (വിനോദ കുസുമം..)

രാഗമുണര്‍ന്നൂ.. രാഗമുണര്‍ന്നൂ മോഹമുലഞ്ഞൂ രാസവിലാസ യാമങ്ങളണഞ്ഞൂ
തൊട്ടുവിളിക്കുവാന്‍ എത്തുന്ന ദൂരത്തു പ്രതിശ്രുത പ്രിയ വധു രാധിക നിന്നു
രാധികേ.. രാധികേ നിന്‍ രൂപമാപാദചൂഢം കാണുവാന്‍
രാധികേ.. ചമയങ്ങളണിഞ്ഞു വരൂ

ആലിലവയറില്‍ അണിവയറില്‍ ഞാന്നു കിടക്കുന്ന അരഞ്ഞാണ തുടലിലേ
തങ്കയലുക്കുകള്‍ എന്തൊ കൗതുകം കണ്ടപോല്‍ മെല്ലെ മെല്ലെ...
പൊട്ടി പൊട്ടി സ നി ധ മ ധ നി ചിരിക്കുന്നു..പൊട്ടി പൊട്ടി ചിരിക്കുന്നൂ..
അതു കാണുമ്പോള്‍ അഴകേ...ആ..ആ..ആ.. അതു കാണുമ്പോള്‍ അഴകേ എന്നില്‍ അസൂയ പൂവുകള്‍ വിരിയുന്നൂ (വിനോദ കുസുമം..)

Vinoda kusumam enikku tharoo aa..aaa..
Movie/Album name: Thathamme Poocha Poocha
Artists