Pranayagopura

2004
Lyrics
Language: English

Pranayagopura vaathiladanju
Shishirachandrika manjilalinju
Pranayagopura vaathiladanju
Shishirachandrika manjilalinju
Nakhamuranju nin mukhanilaavile
Chadula chandanagandhamarinju..
Nakhamuranju nin mukhanilaavile
Chadula chandanagandhamarinju..
(pranayagopura...) (2)

Akilu pukayum devayaamamaay
Manassu murukum manthra yaamamaay
Akilu pukayum devayaamamaay
Manassu murukum manthra yaamamaay
Tharalamozhiyayavale nenchile
Thaaralipiyaay maatti...
Swaasam...oru vaasam...
Manassaruviyarukilozhukiyozhuki varikayo...
(pranayagopura...) (2)

Mizhikaleriyum deepanaalamaay
Adharamurukum vennapoleyaay
Mizhikaleriyum deepanaalamaay
Adharamurukum vennapoleyaay
Pranayamazhayayavale naabhiyil
Maaralathayaay maatti...
Janmam...oru maunam...
Niramaniyumithileyozhukiyozhuki varikayo....

(pranayagopura vaathiladanju....)
Language: Malayalam

പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു
പ്രണയഗോപുര വാതിലടഞ്ഞു
ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു
നഖമുരഞ്ഞുനിന്‍ മുഖനിലാവിലെ
ചടുല ചന്ദനഗന്ധമറിഞ്ഞു..
നഖമുരഞ്ഞുനിന്‍ മുഖനിലാവിലെ
ചടുല ചന്ദനഗന്ധമറിഞ്ഞു..
(പ്രണയഗോപുര ...)(2)

അകിലു പുകയും ദേവയാമമായ്
മനസ്സു മുറുകും മന്ത്രയാമമായ്
അകിലു പുകയും ദേവയാമമായ്
മനസ്സു മുറുകും മന്ത്രയാമമായ്
തരള മൊഴിയായവളെ നെഞ്ചിലെ
താരലിപിയായ് മാറ്റി.....
ശ്വാസം...ഒരു വാസം....
മനസ്സരുവിയരികെയൊഴുകിയൊഴുകി വരികയോ....
(പ്രണയഗോപുര ...)(2)

മിഴികളെരിയും ദീപനാളമായ്
അധരമുരുകും വെണ്ണ പോലെയായ്
മിഴികളെരിയും ദീപനാളമായ്
അധരമുരുകും വെണ്ണപോലെയായ്
പ്രണയമഴയായവളെ നാഭിയില്‍
മാരലതയായ് മാറ്റി ...
ജന്മം...ഒരു മൌനം ...
നിറമണിയുമിതിലെയൊഴുകിയൊഴുകി വരികയോ ....
(പ്രണയഗോപുര വാതിലടഞ്ഞു ....)
Movie/Album name: Aparichithan
Artists