SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paattu paattu paattu paattu paadi Koottu koottu koottu koottu koodi Naattumaavil ooyal kettiyaadum Aadum aadum naadodikkaatte.... Kandille kandille kandille chellathumpikkavil thuduppu Kettille kettille chankinullil midimidippu Thoovaanappanthalthaazhe poothumbippennungalkku Engunno koottinnethee moham pole randaalu.. avar Randuperum randumeyyaanullurandum onnaane...iru Kan nirathaal koode vere randu kannum koottaavaanunde... Mizhiyidanje thammil mizhiyidanje Chundetho moolippaattin madhu kudanje Chiri virinje pinne chiri virinje Chollaathe thammil thammil manassarinje avar Koodunna nerathu kanavinte irayathu Kurumpinte sukhamulla thatthakkinnaaram.. Thiri thelinje swarnna thiri thelinje Mohangal veetham vaykkum dinamananje Kadha paranje kaalam kadha paranje Aanandam kondee veedin ara niranje..ini Naalathe maanathu pularunna samayathu Malar kondu nirayatte sankalppathaalam... പാട്ടു് പാട്ടു് പാട്ടു് പാട്ടു് പാടി കൂട്ടു് കൂട്ടു് കൂട്ടു് കൂട്ടു് കൂടി നാട്ടുമാവിലൂയല്‍കെട്ടിയാടും ആടും ആടും നാടോടിക്കാറ്റേ.... കണ്ടില്ലേ കണ്ടില്ലേ കണ്ടില്ലേ ചെല്ലത്തുമ്പിക്കവിൾത്തുടുപ്പു് കേട്ടില്ലേ കേട്ടില്ലേ ചങ്കിനുള്ളില്‍ മിടിമിടിപ്പു്.... തൂവാനപ്പന്തൽത്താഴെ പൂത്തുമ്പിപ്പെണ്ണുങ്ങള്‍ക്കു് എങ്ങുന്നോ കൂട്ടിന്നെത്തീ മോഹം പോലെ രണ്ടാളു്..അവര്‍ രണ്ടുപേരും രണ്ടുമെയ്യാണുള്ളുരണ്ടും ഒന്നാണേ...ഇരു കണ്‍നിറത്താല്‍ കൂടെവേറെ രണ്ടുകണ്ണും കൂട്ടാവാനുണ്ടേ... മിഴിയിടഞ്ഞേ തമ്മില്‍ മിഴിയിടഞ്ഞേ ചുണ്ടേതോ മൂളിപ്പാട്ടിന്‍ മധു കുടഞ്ഞേ ചിരി വിരിഞ്ഞേ പിന്നെ ചിരി വിരിഞ്ഞേ ചൊല്ലാതെ തമ്മില്‍ തമ്മില്‍ മനസ്സറിഞ്ഞേ അവര്‍ കൂടുന്ന നേരത്തു് കനവിന്റെയിറയത്തു് കുറുമ്പിന്റെ സുഖമുള്ള തത്തക്കിന്നാരം... തിരി തെളിഞ്ഞേ സ്വര്‍ണ്ണത്തിരിതെളിഞ്ഞേ മോഹങ്ങള്‍ വീതം വയ്ക്കും ദിനമണഞ്ഞേ കഥ പറഞ്ഞേ കാലം കഥ പറഞ്ഞേ ആനന്ദം കൊണ്ടീ വീടിന്‍ അറ നിറഞ്ഞേ..ഇനി നാളത്തെ മാനത്തു് പുലരുന്ന സമയത്തു് മലര്‍ കൊണ്ടു് നിറയട്ടെ സങ്കല്പത്താലം...
Movie/Album name: Cobra
Artists