മണ്ണിൽ പതിയുമീ സൂര്യമിഴി ഇവിടേ... മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ...(2) നെഞ്ചിലൊരു നറുതളിരുകൾ വെറുതേ വെറുതേ തീരാതെ പെയ്യും മണ്ണിൽ... മായുവതെന്തിനോ....ഏതിനോ... പോകാമീ ദൂരം നീളേ.... തേടുവതാരെയോ...ആരെയോ.... മണ്ണിൽ പതിയുമീ സൂര്യമിഴി ഇവിടേ... മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ...
വിടരുമീ മിഴിയിലെന്നുമേ നിറയുമീ മുഖമിതെന്റെയോ.. പതിയെ തഴുകിടും പല പല കനവുകൾ അരികെ ഉണരുമിതിവളുടെ നിനവുകൾ കുളിരുമായ് പുണരുമി ഇരവിലിനിയുമെൻ ഹൃദയവും വിരലിലായ് പതിയെ ചേരും...
കാത്തിരുന്നൊരീ പുലർകാലമേ... പുണ്യമായിടാൻ പോരൂ...നീ മായാതെ ഇന്നീ വിണ്ണിൽ താരകമായി നീ മിന്നിയോ... പോകാമീ ദൂരം നീളേ... കൈകളിലായി നീ ചേർന്നുവോ....