Kaattinte Karavalayathil

1978
Lyrics
Language: English

Chumchumchumchum chuchuchuchumchum chumchumchum...
Chumchumchumchum chuchuchuchumchum chumchumchum...
Kaatinte karavalayathil thalarunnu nin meni
Paattinte raagalayathil vitarunnu nin chotikal
Katakkanninaal karalil kavitha rachicheetum
Poonkuyile naanam maattaam njaan
Kaatinte karavalayathil thalarunnu en meni
Paattinte raagalayathil vitarunnu en chotikal
Thalirmetha karalil neerthitaam njaan priyanaadhaa
Vannu pulkaamo onnaay cheraamo....

Vaanil vaarmazhavilppoti thilakam chaarthumbol
Vitarum nin mizhiyinayil chumbanamekatte
(vaanil vaarmazhavilppoti.......)
Varumo ennarikathaay tharum njaan pakarumorumma
Kulirthennal therilirunnu kanavukal neytheetaam
Kaatinte karavalayathil thalarunnu nin meni
Paattinte raagalayathil vitarunnu nin chotikal

Maaril pushpasharangal maalyam charthumbol
Vitarum nin meyyazhakin madhuram nukaratte
(maaril pushapasharangal.....)
Unarum ninnile moham valarum ennute daaham
Thulumbum chashakavumaay nee arikilananjeetoo

Kaatinte karavalayathil thalarunnu nin meni
Paattinte raagalayathil vitarunnu nin chotikal
Thalirmetha karalil neerthitaam njaan priyanaadhaa
Vannu pulkaamo onnaay cheraamo....
Chumchumchumchum chuchuchuchumchum chumchumchum...
Chumchumchumchum chuchuchuchumchum chumchumchum...
Language: Malayalam

ചുംചുംചുംചും ചുംചുചുചുംചും ചുംചുംചുംചും...
കാറ്റിന്റെ കരവലയത്തിൽ തളരുന്നു നിൻ മേനി
പാട്ടിന്റെ രാഗലയത്തിൽ വിടരുന്നു നിൻ ചൊടികൾ
കടക്കണ്ണിനാൽ കരളിൽ കവിത രചിച്ചീടും
പൂങ്കുയിലേ നാണം മാറ്റാം ഞാൻ
കാറ്റിന്റെ കരവലയത്തിൽ തളരുന്നു എൻ മേനി
പാട്ടിന്റെ രാഗലയത്തിൽ വിടരുന്നു എൻ ചൊടികൾ
തളിർമെത്ത കരളിൽ നീർത്തിടാം ഞാൻ പ്രിയനാഥാ
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ....

വാനിൽ വാർമഴവിൽപ്പൊടി തിലകം ചാർത്തുമ്പോൾ
വിടരും നിൻ മിഴിയിണയിൽ ചുംബനമേകട്ടേ
(വാനിൽ വാര്‍മഴവില്‍പ്പൊടി.......)
വരുമോ എന്നരികത്തായ്‌ തരും ഞാൻ പകരുമൊരുമ്മ
കുളിർത്തെന്നൽത്തേരിലിരുന്നു കനവുകൾ നെയ്തീടാം
കാറ്റിന്റെ കരവലയത്തിൽ തളരുന്നു നിൻ മേനി
പാട്ടിന്റെ രാഗലയത്തിൽ വിടരുന്നു നിൻ ചൊടികൾ

മാറിൽ പുഷ്പശരങ്ങൾ മാല്യം ചാർത്തുമ്പോൾ
വിടരും നിൻ മെയ്യഴകിൻ മധുരം നുകരട്ടെ
(മാറിൽ പുഷ്പശരങ്ങൾ.....)
ഉണരും നിന്നിലെ മോഹം വളരും എന്നുടെ ദാഹം
തുളുമ്പും ചഷകവുമായ്‌ നീ അരികിലണഞ്ഞീടൂ

കാറ്റിന്റെ കരവലയത്തിൽ തളരുന്നു നിൻ മേനി
പാട്ടിന്റെ രാഗലയത്തിൽ വിടരുന്നു നിൻ ചൊടികൾ
തളിർമെത്ത കരളിൽ നീർത്തിടാം ഞാൻ പ്രിയനാഥാ
വന്നു പുൽകാമോ ഒന്നായ്‌ ചേരാമോ....
ചുംചുംചുംചും ചുംചുചുചുംചും ചുംചുംചുംചും...
ചുംചുംചുംചും ചുംചുചുചുംചും ചുംചുംചുംചും...
Movie/Album name: Mattoru Karnan
Artists