പ്രണയസ്വരം കാതോർത്ത നേരം മറുപടിയോ മഴയായ്... പ്രണയസ്വരം കാതോർത്ത നേരം മറുപടിയോ മഴയായ്.... അകലെയകലെ മുകിലലകളെഴുതുമേതേതോ വരികള്‍ സജലമായ്.... പ്രണയസ്വരം കാതോർത്ത നേരം മറുപടിയോ മഴയായ്.... പ്രണയസ്വരം കാതോർത്ത നേരം മറുപടിയോ മഴയായ്....
പുല്ലിൻ തുമ്പത്തെ തുള്ളിക്കുള്ളില്‍ നിന് പ്രിയമുഖം അരുമയായ് തേടി ഞാന്‍... പുല്ലിൻ തുമ്പത്തെ തുള്ളിക്കുള്ളില്‍ നിന് പ്രിയമുഖം അരുമയായ് തേടി ഞാന്‍... കദളികളിലകളാല് പൊതിയുമൊരഴകുപോൽ കറുകകള്‍ തൊടികളെ പുണരുമൊരതിരിലെ പൂവു പോല്‍ നിന്നു നീ.... ഒരു മറുമൊഴിയുടെ മലരിതൾ വിരിയുവാന്‍ വഴിയരികെ കാതോര്‍ത്ത നേരം മറുപടിയോ മഴയായ്....... വഴിയരികെ കാതോര്‍ത്ത നേരം മറുപടിയോ മഴയായ്.......
ഓ...ഓ....ഓ....
കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍ പുതുമഴമണിമലര്‍ ചൂടവേ... കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍ പുതുമഴമണിമലര്‍ ചൂടവേ... കുറുമൊഴി മലരിതൾ...ചുരുള്‍മുടിയിഴകളില്‍ ഇടറുമി വിരലിനാല്‍...തുരുതുരെ വിതറുവാന്‍ തെന്നലായ് വന്നു ഞാന്‍... ഒരു നറുചിരിതരുമസുലഭ ലഹരിയായ് പടരുക നീ കാതോര്‍ത്ത നേരം മറുപടിയോ മഴയായ്... അകലെയകലെ മുകിലലകളെഴുതുമേതേതോ വരികള്‍ സജലമായ്........ (പ്രണയസ്വരം...)
Movie/Album name: Bhoopadathil Illatha Oridam
Movie Summary:Bhoopadathil Illatha Oridam is a 2012 Malayalam drama about a man named Madhavan, a mentally unstable street dweller, whose life and memories intertwine with the people and relationships around him.
Song Credits:
- Song: Pranayaswaram
- Film: Bhoopadathil Illatha Oridam (2012)
- Lyrics: Not available (widely unverified)
- Music: Not available (widely unverified)
- Singer: Not available (widely unverified)
Musical Style: Melodic, soft, and emotive film song with a gentle, contemplative character.
Raga Details: Not available.
Key Artists Involved: Information not reliably available.