Idarunna kilimozhiyode [M]

1991
Lyrics
Language: English

Idarunna kilimozhiyode
Vidacholli piriyunna sandhye
Thengumoraathmaavin spandanam kelkkaathe
Yaathraamozhi polum cholluvaanaakaathe
Dukhathin greeshmabhoovil njaan nilppoo
Idarunna kilimozhiyode
Vidacholli piriyunna sandhye

Vaadiveezhum pookkale enthinu
Veendum mandam thazhukidunnu
(vaadiveezhum....)
Naale etho harithatheerathil
Ennomal kinaakkalaay vidarumenno
Ini samaagamathin mattorushasandhya - 2
Eniykku maathram illayenno
Idarunna kilimozhiyode
Vidacholli piriyunna sandhye

Virahathinnirulil aalunnoree
Vasudhathan nombaram nee arinju
(virahathinnirulil.....)
Veridaanaakaatha ninte aathmaavaam
Vaanile ottanakshathram pole
Ente ekaantha gaanathineenam - 2
En sakhithannormmayil thudikkukille
(idarunna....)
Language: Malayalam

ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ
തേങ്ങുമൊരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന്‍ ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്‍പ്പൂ
ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ

വാടി വീഴും പൂക്കളെ എന്തിനു
വീണ്ടും മന്ദം തഴുകിടുന്നു
(വാടി വീഴും..... )
നാളെ ഏതോ ഹരിതതീരത്തിൽ
എന്നോമല്‍ കിനാക്കളായ് വിടരുമെന്നോ
ഇനി സമാഗമത്തിൻ മറ്റൊരുഷഃസന്ധ്യ - 2
എനിയ്ക്കു മാത്രം ഇല്ലയെന്നോ
ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ

വിരഹത്തിന്നിരുളില്‍ ആളുന്നൊരീ
വസുധതന്‍ നൊമ്പരം നീ അറിഞ്ഞു
(വിരഹത്തിന്നിരുളിൽ.....)
വേറിടാനാകാത്ത നിന്റെ ആത്മാവാം
വാനിലെ ഒറ്റനക്ഷത്രം പോലെ
എന്റെ ഏകാന്ത ഗാനത്തിനീണം - 2
എൻ സഖിതന്നോർമ്മയിൽ തുടിക്കുകില്ലേ
(ഇടറുന്ന..... )
Movie/Album name: Veendumoru Geetham
Artists