SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kadalilum karayilum churulidum thirayilum Kadalilum karayilum navaraagam chaarthi Vaarmukilppainkilee varoo varoo Pon manalilen priyanoru Priyathara thalppam theerkkaan vinnile Peelikal tharoo tharoo - ee (kadalilum) Thaane thenni neengum kaattin therileri vaa Udalaake kulir kori swapnatheeram pooki vaa Moham kondu vidarum ente manassin alliyil Then kanam athin maadhuryam athu nin chundil Nin meyyil ninnullil nin nenchil (kadalilum) Maanam mannil meettum paattin eenam kondu vaa Azhakolum vazhi thorum indrachaapam neetti vaa Thooval kondu thazhuki varna chaithram jeevanil Thookidum oru sourabham athu nin chundil Nin meyyil ninnullil nin nenchil (kadalilum) കടലിലും - കരയിലും ചുരുളിടും - തിരയിലും കടലിലും കരയിലും നവനവരാഗം ചാര്‍ത്തി വാര്‍മുകില്‍പ്പൈങ്കിളീ വരൂ വരൂ പൊന്‍മണലിലെന്‍ പ്രിയനൊരു പ്രിയതരകല്‌പം തീര്‍ക്കാന്‍ വിണ്ണിലെ പീലികള്‍ തരൂ തരൂ - ഈ (കടലിലും...) താനേ തെന്നി നീങ്ങും കാറ്റിന്‍ തേരിലേറി വാ ഉടലാകെ കുളിര്‍ കോരി സ്വപ്‌നതീരം പൂകി വാ മോഹം കൊണ്ടു വിടരും എന്റെ മനസ്സിന്‍ അല്ലിയില്‍ തേന്‍കണം അതിന്‍ മാധുര്യം - അതു നിന്‍ ചുണ്ടില്‍ നിന്‍ മെയ്യില്‍ നിന്നുള്ളില്‍ നിന്‍ നെഞ്ചില്‍ (കടലിലും...) മാനം മണ്ണില്‍ മീട്ടും പാട്ടിന്നീണം കൊണ്ടു വാ അഴകോലും വഴി തോറും ഇന്ദ്രചാപം നീട്ടി വാ തൂവല്‍ കൊണ്ടു തഴുകി വര്‍ണ്ണചൈത്രം ജീവനില്‍ തൂകിടും ഒരു സൌരഭം - അതു നിന്‍ ചുണ്ടില്‍ നിന്‍ മെയ്യില്‍ നിന്നുള്ളില്‍ നിന്‍ നെഞ്ചില്‍ (കടലിലും...)
Movie/Album name: Rathilayam
Artists