മരണമില്ലാത്ത മറവിയില്ലാത്ത സ്മൃതികളിൽ നിന്നൊരാൾ.. കരുണമെങ്കിലും കുപിതമായൊരു പെരുമഴപ്പെയ്ത്തുപോൽ.. ഇവിടെ നമ്മളിൽ വളരുമീ മഹാതരിശിലെത്തുന്നുവോ ഒരു കിനാവിന്റെ ഹരിത സാക്ഷ്യമായ് പിറവി കൊള്ളുന്നുവോ...
ഉണരൂ നീ അമ്മേ മണ്ണേ നീലാകാശകോണിൽ കൂട്ടിടും നവസൂര്യക്കതിരാൽ മെല്ലെ പുതിയൊരു യുവയുഗ ഗീതം എഴുതീടാൻ പഥികന്റെ നെഞ്ചിൽ മെല്ലെ കുളിരേകും മഴയാവാനായ് ഒരു പുതു പുലരൊളി പടയണിയായിടാം
ദേശമല്ലേ രക്തം പാടാമുണർത്തുപാട്ടിന്നീണം ഓരോ നെഞ്ചിൻ വിണ്‍ ശംഖിൽ തീരാ നിനാദം പകരാനായ് പോരാമോ നെഞ്ചിന്നീ താളം ഓ ..ഓ ..ഓ...