Aa Nalla Naal

2022
Lyrics
Language: Malayalam

ആ നല്ല നാളിനി തുടരുമോ
ആ കൈകളാലെന്നെ തഴുകുമോ
ഈ ജന്മമാമിടവഴികളിൽ
നീ മൗനമായതു വെറുതെയോ
നേരാണേ നോവാണെന്നേ
നെഞ്ചിൽ തീയാണേ രാവാണെന്നേ
പോകാതെ നിഴലാകും മുൻപേ
നിറമേകാതെ നീ മായല്ലേ
ആ നല്ല നാളിനി തുടരുമോ
ആ കൈകളാലെന്നെ തഴുകുമോ
ഈ ജന്മമാമിടവഴികളിൽ
നീ മൗനമായതു വെറുതെയോ

നിലാവിൽ നീലനൂലുമായ് കിനാവിൽ നീ വരാതെയായ്
തുളുമ്പും മേഘദൂതുമായ് പിടഞ്ഞു രാവിലേകയായ്
ഓർമ്മകൾ മെല്ലെ നോവായി മാറി
ആരാരും വന്നേയില്ലെന്നുള്ളിൽ നേരായി
പലനാൾ ചേർത്തുവെച്ചൊരീ പൊൻകനവുകൾ
എന്റെയുള്ളിൽ എങ്ങോ നോവുകൾ
അന്നുമിന്നുമെന്നും നീറിയ നൊമ്പരങ്ങളായി
ഓ മെല്ലെമെല്ലെ നമ്മൾ നേടിയ വർണ്ണജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി വാടിയ മൺചുരങ്ങളായി

ദിനങ്ങൾ നീറി മൂകമായ് നിറങ്ങൾ നിന്റെ മാത്രമായ്
മയങ്ങും മൗനനോവുമായ് അലഞ്ഞൂ ഞാനനാഥയായ്
ആരു നീയെന്റെ ആകാശമാകെ
മോഹങ്ങൾ താനേ പോയി ഒന്നും മിണ്ടാതെ
പലനാൾ ചേർത്തുവെച്ചൊരീ പൊൻകനവുകൾ
എന്റെയുള്ളിൽ എങ്ങോ നോവുകൾ
അന്നുമിന്നുമെന്നും നീറിയ നൊമ്പരങ്ങളായി
ഓ മെല്ലെമെല്ലെ നമ്മൾ നേടിയ വർണ്ണജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി വാടിയ മൺചുരങ്ങളായി
Movie/Album name: Velleppam

Movie Summary: Velleppam (2022) is a Malayalam film that revolves around a young man's journey of self-discovery and the emotional bonds he shares with his family and loved ones, exploring themes of ambition, relationships, and the simple joys of life.

Song Credits: - Song: Aa Nalla Naal - Film: Velleppam (2022) - Language: Malayalam

Musical Style: Melodic, soulful film song with an uplifting and nostalgic tone, blending contemporary Malayalam film music sensibilities with a gentle, emotive melody.

Key Artists Involved: (Specific singer, lyricist, and composer credits for this song are not reliably documented; details not available.)

Scene Context: The song is featured as an emotional/reflective piece within the narrative, accompanying a poignant moment in the protagonist's journey. (Detailed scene specifics not available.)

Note: Verified credits, raga details, and awards information for this song are not available.


Artists