അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ..... ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ...... കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അകമേ തെളിഞ്ഞ ചെറു പൊൻചിരാതു പടുതിരിയായ് ആളുകയോ അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ.. ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ........
ഈ വേനൽ വെയിൽ...ചൂടേറ്റിടും...നിൻ മാനസം രാ...കാറ്റേൽക്കയും....പൊള്ളുന്നതിൻ പൊരുൾ തേടണം....സ്വയം ഏതപൂർവ്വരാഗമീ..കാതുകൾ തലോടിലും.. കേൾപ്പതെന്നുമാത്മഭൂതമാം രണാരവം
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ..... ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ...... കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ..... ഇരുൾ പടരുന്നോ........