Alare Nee Ennile [Eeran Nilaavil]
2021
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയേ...
പതിവായതിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ
അലരേ നീയെന്നിലേ
ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ...
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നുമേ...
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയേ
രാവേറെയായി ഇതളോരമായിതാ
ചേരുന്നു ഞാനോ തനിയേ
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ
പൂക്കുന്നു മോഹം പതിയേ
നിന്നെ നുകരുമ്പോൾ
അകമേ അലിയുമ്പോൾ
ഒരായിരമാനന്ദം
വിരിയുമിനിയാവോളം
എന്നിൽ ചേരുമീ നേരം
ജന്മം ധന്യമായ്
അലരേ നീയെന്നിലേ
ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നുമേ...
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയേ
പതിവായതിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ
അലരേ നീയെന്നിലേ
ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ...
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നുമേ...
Movie/Album name: Member Ramesan Onpatham Ward
Artists