Aarodum Parayuka Vayya

2021
Lyrics
Language: Malayalam

ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം
കനവതിലാലൊരാൾ ചാരെ വന്നോരോരോ
കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ

അലിവെഴും ആനന്ദമേ കനിവെഴുമാകാശമേ
അകമാകെ മയിൽക്കിനാക്കതിരോടെ
വരവായ് ഉയിരേ നിൻ മനസ് തേടി
അറിയുവാൻ നിറയുവാൻ അരികിലായ് വരികയായ്

അനുപമാം ഭാവമേ അനിതര സായൂജ്യമേ
നിറമേഴും വിടർത്തിയോരഴകായ്
വരവായ് മനമേ നിൻ തെളിമ തേടി
കരുതലായ് അരികെ നീ കരുണയായ് അകമേ നീ
(ആരോടും പറയുക വയ്യ)
Movie/Album name: Kolambi
Artists