അമ്മപ്പൂവിൻ നെഞ്ചോരം ചാരി നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ എൻ വിരൽ ത്തുമ്പാൽ തിരു ചന്ദനം ചാർത്താം കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ താളമായെന്നോമലേ കണികണ്ടുണരും മുന്നിലെ താരമായ് ഞാൻ മാറിയോ അമ്മപ്പൂവിൻ നെഞ്ചോരം ചാരി നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ
മഴമേഘം മാനത്ത്കുട ചൂടും നേരത്തു മാടി വിളിക്കുന്നു നീ കണ്ണാരം പൊത്തിക്കളിച്ച് ചിരിച്ചുണ്ണി പുന്നാരം ചൊല്ലിടുമ്പോൾ മറയുന്നുവോ എൻ മനസ്സിൽ മുളയുന്ന നൊമ്പരം കണിമലരേ നിന്നെ കണ്ടുണരാൻ താരകം താഴെയായീ താരാട്ടിനീണമിതായ് നെഞ്ചിൽ ചായുറക്കാം നിന്നെത്തലോടുവാനായ് കാറ്റായ് മാറീ ഞാൻ കള്ളിപ്പൂവേ കിന്നാരം ചൊല്ലി നീ ചെല്ലക്കാറ്റേ തന്നാരം പാടി നീ എൻ വിരൽ ത്തുമ്പാൽ തിരു ചന്ദനം ചാർത്താം കിളിക്കുഞ്ഞുറങ്ങും കൂട്ടിലെ താളമായെന്നോമലേ കണികണ്ടുണരും മുന്നിലെ താരമായ് ഞാൻ മാറിയോ അമ്മപ്പൂവിൻ നെഞ്ചോരം ചാരി നിന്നീറൻ കാറ്റേ ചാഞ്ചക്കം ചായു നീ