ആകാശമില്ലെങ്കിൽ ചിറകുവേണ്ട
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ട(2)
നീയില്ലയെങ്കിലീ ഞാൻ വേണ്ട
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ട.....(2)
(ആകാശമില്ലങ്കിൽ.....)
തീരത്തുപാടുന്ന പൊന്മുളം തണ്ടിനെ
കൊതിയോടെ നോക്കുന്ന പുഴപോലെ(2)
ഒഴുകുകയാണു ഞാൻ നിൻ പാദപത്മത്തിൻ
ദലങ്ങളെ പോലും തഴുകാതെ..(2)
(ആകാശമില്ലങ്കിൽ.....)
ദൂരത്തു മിന്നുന്ന താരകപ്പെണ്ണിനെ
കവിതയായി മാറ്റുന്ന കവിയേപ്പോൽ.....(2)
എഴുതുകയാണു ഞാൻ നിൻനീലമിഴിപാടും
ഗീതികളാകെ അനുവേലം...(2)
(ആകാശമില്ലങ്കിൽ...)
Movie/Album name: Thureeyam
Artists