അനുരാഗ കിളിവാതിൽ ചാരത്തേ..
മഴവില്ലിൻ ചിറകോലും, പ്രാവേ..
മിഴിവാതിൽ തരിപോലും ചാരാതേ..
ഇരവത്തും പകലത്തും കാത്തു നീ..
മതിവരുമോ.. പ്രിയസഖി നിൻ
മനമരുളും.. മധുരം..
ഇരു ഹൃദയം.. ഒരു പുഴയായ്
ഈ വഴിയിലൊഴുകുമിനിയേറേ..
അനുരാഗ കിളിവാതിൽ ചാരത്തേ....
മഴവില്ലിൻ ചിറകോലും, പ്രാവേ..
മിഴിവാതിൽ തരിപോലും ചാരാതേ....
ഇരവത്തും പകലത്തും കാത്തു നീ..
മതിവരുമോ.. പ്രിയസഖി നിൻ
മനമരുളും മധുരം..
ഇരു ഹൃദയം ഒരു പുഴയായ്
ഈ വഴിയിലൊഴുകുമിനിയേറേ..
താലിപ്പൊന്നോ ...
കൊന്നപ്പൂവായ് വിരിയണ നേരം
കുളിരണിമേടനിലവായ് നീയും
അണുവിലും ചേരും...
പീലിത്തുമ്പായ്...
ഇന്നെൻ കാലിൽ പടരുകയില്ലേ
കനവൊരു മോഹ നികുഞ്ചം നീയും
അതിലലിയും നാൾ
അരുമക്കിടാവ് മിഴി ചിമ്മിയേകുമൊരു
മന്ദഹാസമായ് പുലരൊളി വരുമരികേ..
മതിവരുമോ.. പ്രിയസഖി നിൻ
മനമരുളും.. മധുരം..
ഇരു ഹൃദയം.. ഒരു പുഴയായ്
ഈ വഴിയിലൊഴുകുമിനിയേറേ...
അമ്മപ്പക്ഷീ നിന്നെക്കണ്ടേ ഉണരുമെൻ ലോകം
ഉയിരിലെ ആത്മസുഗന്ധം നീ നിൻ
ചിറകിലും ചൂടി..
മാങാതെന്നും നിന്നിൽ കത്തുംതിരിയെന്റെ ജീവൻ
ചുടുവെയിലീ വഴി വീഴാതെന്നും
തണാലെഴുതീ നീ
ഹിമബിന്ദുപോലെ മറയാതെ എന്റെ
മറു ജന്മമേതിലും തെളിയുക പനിമതിയേ....
Movie/Album name: Shubharaathri
Artists