Anuraagamaay

2019
Lyrics
Language: Malayalam

അനുരാഗമായ് മിഴികളിൽ പ്രണയാർദ്രമായ് മൊഴികളിൽ (2)
അലിയാതെ അലിയുന്നു വർണമായ്
നറുമഞ്ഞിൻ കുളിരായി നീ അലിയുവാൻ
എൻ ജീവനിൽ നീ നിറയുവാൻ
പലനാളായ് ഉള്ളിനുള്ളിൽ പ്രണയത്തിൻ ശ്രുതികൾ മീട്ടി
ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2)
പുഞ്ചിരിപ്പൂവിൻ ഇതളുകളാവാൻ
കൊതിക്കുന്നു ഞാൻ നിൻ മാറോട് ചേരാൻ
പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ്
രാവിൻ തിങ്കളേ നീയെൻ മാത്രമായ് ആ ഹാ
മിഴികളിൽ ന നാ നാ
മൊഴികളിൽ ആ ഹാ (2)
Movie/Album name: Swapnaraajyam
Artists