Adyam Thammil

2019
Lyrics
Language: Malayalam

ആദ്യം തമ്മിൽ കാണും ഞൊടിയിൽ
കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്ണിൻ മണിയേ
ആരും കാണാ നേരം പതിയേ
അടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ
ഇടതൂർന്നു പെയ്യും തോരും മഴപോൽ
ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നി
ഇന്നീ നിമിഷം.....

കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം
വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം
കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം
വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം
നിധിയായ്.....ഇനി നിന്നെയെന്നുമേ
ഉയിരേ.....അകമേ കാത്തുവെച്ചിടാം
ഞാൻ....

നമുക്കു പങ്കിടാൻ കിനാവുകൾ..കുറിച്ചുവച്ചതും
മുറിഞ്ഞിടുമ്പോഴും വിമൂകമായ്..ഒളിച്ചുവച്ചതും
നിനക്കു നിഴലായ് എന്നെ ഞാൻ ഒതുക്കിവച്ചതും
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ

മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ
കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ
പൊലിയുകില്ല നീ നൽകിയ മധുരനിമികൾ
നിന്നിലലിയാൻ മാത്രം ഞാൻ
പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ......
Movie/Album name: June

Movie Summary: June (2019) is a Malayalam coming-of-age romantic drama about a spirited young woman named June and the people who shape her journey through adolescence, first love, and self-discovery, notably her relationship with a boy named Noel and the emotional growth that follows.

Song Credits: - Song: "Adyam Thammil" - Film: June (2019) - Composer: Ifthi - Lyricist: Manu Manjith - Singers: Sooraj Santhosh, Anne Amie

Musical Style: Soft, melodic contemporary film song with a gentle romantic ballad feel, blending acoustic textures with a light pop-orchestral arrangement.

Raga Details: Not publicly documented.

Key Artists Involved: Composer Ifthi, lyricist Manu Manjith, singers Sooraj Santhosh and Anne Amie; film directed by Ahammed Khabeer.

Awards & Recognition: Not available.

Scene Context: The song features as a romantic melody in the film, accompanying the tender, evolving emotional bond between the lead characters during the narrative's love-track portions.


Artists