Akaleyoru thaarakamaay en uyirunnuyire varumo nee Azhakiloru punchiriyeki iravum pakalum nirayuu nee.... Ere janmamaay kaathirunnapol ente paathayil vannathaanu nee Jeevathaalamaay maariyenkilum maanjathenthino oru naalil... Akaleyoru thaarakamaay en uyirunnuyire varumo nee Azhakiloru punchiriyeki iravum pakalum nirayuu nee....
Kozhiyukilla nammalennu nee palakuriyum kaathilothiye Athu marannu pokayo nee akaleyen hridayame.... Mukilukalil maarivillupol njodiyidayil maanjupoyi nee Mizhiniraye ninte ormma eriyave...evide nee... Ee janmamenthino neelukayo Ee mannil ninne njaan thedukayo Nin virahamennilaay neerukayo En mizhiyil kannuneer moodukayo....
Ere janmamaay kaathirunnapol ente paathayil vannathaanu nee Jeevathaalamaay maariyenkilum maanjathenthino oru naalil...
Language: Malayalam
അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ.... ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ.... അകലെയൊരു താരകമായ് എൻ ഉയിരിന്നുയിരേ വരുമോ നീ അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ....
കൊഴിയുകില്ല നമ്മളെന്നു നീ പലകുറിയും കാതിലോതിയേ അതു മറന്നു പോകയോ നീ അകലെയെൻ ഹൃദയമേ.... മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ മിഴിനിറയെ നിന്റെ ഓർമ്മ എരിയവേ...എവിടെ നീ.... ഈ ജന്മമെന്തിനോ നീളുകയോ ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ നിൻ വിരഹമെന്നിലായ് നീറുകയോ എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ....
ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ....