Allah Avalente Pennakane

2019
Lyrics
Language: Malayalam

അള്ളാ അവൾ എന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കൈയെത്തും ദൂരത്തുണ്ടാവണേ
അള്ളാ.....
(അള്ളാ അവൾ എന്റെ പെണ്ണാകണേ...)

കനവിലെന്നും മിഴികളാലെ കവിതയെഴുതുന്നു
നിറനിലാവിൻ അലകളായി അഴകിലൊഴുകുന്നു
മലർ പെൺകൊടി മഴമേഘമായ് മണി മുത്തുപൊഴിയുകയായ്
നിമിഷങ്ങളും വിരഹാർദ്രമായ് എൻ നിനവിലണയുകയായ്

അള്ളാ അവൾ എന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കൈയെത്തും ദൂരത്തുണ്ടാവണേ
അള്ളാ.....

മിന്നും മുഹബ്ബത്തിനാൽ നാം ഒന്നായിടും ഇനിയെന്നാളിലും
നെഞ്ചിൽ കനവുകളായ് നറുമുത്തുതിരും മലർ തേനുതിരും
കൊഞ്ചി കുറുകിടുന്നൂ ആനന്ദത്തിൻ നറുവെൺപ്രാവുകൾ
കാതിൽ കിലുങ്ങിടുന്നൂ നിൻ കൈയണിയും ചില്ലിൻ കൈവളകൾ
തെളിവേനലിൽ കുട ചൂടി നിൻ പ്രണയാർദ്രമാം കുളിരോർമകൾ
നിൻ മൊഴിയിലൂറി വരും അതിമധുര സല്ലാപം
എൻ കരളിനണിയറയിൽ മഴവില്ലു തീർക്കുന്നു..

അള്ളാ അവൾ എന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കൈയെത്തും ദൂരത്തുണ്ടാവണേ
അള്ളാ.....
(അള്ളാ അവൾ എന്റെ പെണ്ണാകണേ...)
Movie/Album name: Ennodu Para I Love U Nnu
Artists