Aarum Kaanaathe

2019
Lyrics
Language: Malayalam

ആരും കാണാതെ ആരോടും ചൊല്ലാതെ എന്നുള്ളിൽ പൂവിട്ടൊരിഷ്ടം നീയേ
പോകും വഴിയെല്ലാം ചങ്ങാതികാറ്റായി പിന്നാലെ ഞാനെന്നും കൂടുന്നില്ലേ
ചാരെ മൂളുന്ന സിന്ദൂര പ്രാവിന്റെ ഈണങ്ങൾ കാതോരം തേനാവുന്നു
ഓരോ നിമിഷത്തിൽ നീയെന്ന സ്വപ്നത്തിൽ ആനന്ദതേരേറി പായുന്നെങ്ങോ
കണ്ണേ കണ്ണേ.....
എന്നേക്കാളും ഇന്നെനുള്ളിൽ നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലായ് കാലടികൾ മാത്രമേ

മൊഴിയോരോ മഴനൂലായി നനവെഴുതി നിറയവെ
പറയാതെ ഉയിരാഴും ഇരു മനവുമറിയവേ
വെയിലേൽക്കും ഹിമമായി അതിലുരുകി അലിയവെ
അടരാനോ അരുതാതെ ഇരു ചിറകുമണയവേ
കണ്ണീരിലോ കൈചേർത്തിടാം മായാ നിഴൽ കൂട്ടാകുവാൻ
ഓരോ ദളം വാടാതെ ഞാൻ കാക്കാമിനി നീലാമ്പലേ
നീയാകും എന്നുമെൻ ലോകം തുണയായ ജീവനെ

ആരും കാണാതെ ആരോടും ചൊല്ലാതെ എന്നുള്ളിൽ പൂവിട്ടൊരിഷ്ടം നീയേ
പോകും വഴിയെല്ലാം ചങ്ങാതികാറ്റായി പിന്നാലെ ഞാനെന്നും കൂടുന്നില്ലേ
ചാരെ മൂളുന്ന സിന്ദൂര പ്രാവിന്റെ ഈണങ്ങൾ കാതോരം തേനാവുന്നു
ഓരോ നിമിഷത്തിൽ നീയെന്ന സ്വപ്നത്തിൽ ആനന്ദതേരേറി പായുന്നെങ്ങോ
കണ്ണേ കണ്ണേ.....
എന്നേക്കാളും ഇന്നെനുള്ളിൽ നീ നിറഞ്ഞേ ശ്വാസമേ
ഞാനൊഴുകും പാതയിലായ് കാലടികൾ മാത്രമേ
Movie/Album name: Allu Ramendran
Artists