കന്നിമഴ മായുന്നേ വെള്ളിമാനം പൂക്കുന്നേ താനേ എന്തിനോ കണ്ണിമകൾ മിന്നുന്നേ പുഞ്ചിരികൾ ചേരുന്നേ അറിയാതെന്തിനോ വരും വഴി മറന്നേ ചിന്തയൊന്നെ മറന്നേ വേറെയെന്തിനോ നെഞ്ചിലൊരു മോഹത്തിൻ പന്തലാരോ മേയുന്നേ പറയാതെന്തിനോ അകമേ കണ്ടൊരാ കനവും ആശയും പതിയെ മഞ്ഞു പോൽ പോകയായ് അതിലും ചേലുമായ് കാലമോ വന്നിതാ ഒരു പടി കൂടെ മുകളിലോ പറന്നുയരാൻ അരികെ ഇതാ അഴകായ് ഇതാ ചേരുമെൻ ജീവിതം നനയാൻ സുഖം അലിയാൻ സുഖം മഴ പോലെ ജീവിതം ദിനവും സദാ മധുരം തരും സുന്ദരം ജീവിതം നിറവായ് ഇതാ തുടരാൻ ഇതാ ശുഭയാനം ജീവിതം ഓ ...ഓ ...ഓ...ഓ....
ഇതുവരെ ഇവിടെ അലയുമൊരിലയായ് ഞാനിന്നെന്തിനോ പഴയൊരു കാലത്തിൻ പടുവഴി നടന്നേ വെറുതേയെന്തിനോ ജനലഴിയരികെ ഇളവെയിലിതളായ് ആരോ എന്തിനോ വിളറിയ ചെടിയിൽ പുതിയൊരു മലരോ വിരിയുന്നെന്തിനോ ചെറു പാഴ്ത്തുമ്പയും സമയം ആവുകിൽ ഉയരേ താരമായ് മാറുമേ ചിറകായ് പായുവാൻ ചിറകും ചേരുമീ ഒരു പടി കൂടെ മുകളിലോ പറന്നുയരാൻ അരികെ ഇതാ അഴകായ് ഇതാ ചേരുമെൻ ജീവിതം നനയാൻ സുഖം അലിയാൻ സുഖം മഴ പോലെ ജീവിതം ദിനവും സദാ മധുരം തരും സുന്ദരം ജീവിതം നിറവായ് ഇതാ തുടരാൻ ഇതാ ശുഭയാനം ജീവിതം ഓ ...ഓ ...ഓ...ഓ....
Movie/Album name: Vallikudilile Vellakkaaran
Sentence Summary:Vallikudilile Vellakkaaran (2018) is a Malayalam film centered on a fisherman and the coastal community life around him, exploring themes of love, longing, and relationships set against a seaside backdrop.
Musical Style: Melodic, soft romantic film song with a soulful, contemporary Malayalam film-music arrangement, featuring gentle orchestration and an emotive vocal delivery.
Scene Context: "Arike" is a romantic melody picturized on the lead pair, expressing the emotional closeness and longing between the characters within the film's coastal-romance narrative.