Aathmaavin Akasathil

2018
Lyrics
Language: Malayalam

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി
ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്‌വിൻ സംഗീതം ഹോയ്
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്
എങ്ങും ഉല്ലാസം എങ്ങും ആനന്ദം
കാലം നീട്ടുന്നേ ഈ കിനാത്തീനാളം
കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ ഉയരാനായ്

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ

ഈ ജീവിതം അഴകല്ലയോ ഈ ജീവിതം പ്രിയമല്ലയോ
ഈ നാളിലെ മുറിവൊന്നിതാ നാളേവരും മധുരങ്ങളായ്
പുലർവേളയിൽ തെളിനീരെഴും
നദിയായിടാം ഒഴുകാമിതാ
ഇരുളോർമ്മകൾ ജലരേഖപോൽ
മണൽമൂടുമേ പുതുയാത്രയിൽ

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്‌വിൻ സംഗീതം
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ്
എങ്ങും ഉല്ലാസം എങ്ങും ആനന്ദം
കാലം നീട്ടുന്നേ ഈ കിനാത്തീനാളം
കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ ഉയരാനായ്
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ
ആ ആ ആ....ന നനാ നനനാ.....
Movie/Album name: Njaan Prakashan
Artists