ആരുടെയോ ആരുടെയോ ഈ അജ്ഞാതമാം പീലികൾ ആരുടെയോ ആരുടെയോ ഈ സ്വപ്നത്തിൻ പൂവല്ലികൾ തോരാതെ പെയ്യുന്നുവോ ദൂരെ രാവോരമേതോ മഴ ഞാനെന്റെ കൈക്കുമ്പിളിൽ മൂകം കോരാനൊരുങ്ങീടണോ ആരും കാണാതേതോ കോണിൽ
ആരും കാണാതേതോ കോണിൽ ഒരു പിടി പൊൻകിനാക്കളോ വെറുമൊരു കണ്ണുനീരിതോ തേടുന്നു ഞാനെന്തിനോ ഓ...ഓ..ഓ..ഓ...ഓ..ഓ...ഓ... (ആരുടെയോ ...)
കാണിക്കാതെ താളിനുള്ളിൽ ഞാൻ സൂക്ഷിച്ചല്ലോ മായപ്പീലിത്തുണ്ട് കാലം വന്നാൽ മാറും നീലച്ചേല മോഹിച്ചല്ലോ നാളിൽ നാളിൽ പണ്ട് വരുന്നതും വരാത്തതും അറിഞ്ഞിരുന്നാലോ അപാരമാം വിഹായസ്സിൽ മറഞ്ഞിരിപ്പുണ്ടോ കനിവെഴും ആത്മനാളമേ കരുണയെന്നുമേ ആപത്തിൻ മുൾപ്പാതയിൽ ഓ ..ഓ..ഓ...ഓ...ഓ...ഓ... (ആരുടെയോ ...)
Movie/Album name: Pappas
Movie Summary:Pappas is a 2018 Malayalam drama about a father (Pappas) navigating life and family relationships, centered on themes of love, sacrifice, and emotional bonds.
Song Credits: "Aarudeyo" — Music composed for the film Pappas (2018); playback and lyrical credits not reliably documented.