അമ്മമനമല്ലേ നിറയെ വെണ്ണിലാവല്ലേ എന്റെ പൊൻകണിയല്ലേ പൂക്കും നന്മമലരല്ലേ (2) അരികിൽ വന്നാലോ അമ്മ സ്നേഹസംഗീതം പീലി നീർത്തുമെൻ മാനസത്തിൽ നാദമയൂരം രാഗ സിന്ദൂരം (അമ്മമനമല്ലേ …)
നിന്റെ പാട്ടിൽ വിരിയും ഓണപ്പൂക്കളുണ്ടല്ലോ.. ഇടനെഞ്ചിലൂറും വാത്സല്യത്തേനുമുണ്ടല്ലോ (2) നിന്റെ കൈവിരൽ തുമ്പു ചേർത്തു നടന്നൊരെൻ ബാല്യം വീണ്ടുമോർമ്മയിൽ മേഞ്ഞിടുന്നു മൗനനൊമ്പരമായ് മൗനനൊമ്പരമായ്
കുഞ്ഞുമനസ്സിൽ അക്ഷരങ്ങൾ നീ പകർന്നില്ലേ എന്നും നല്ല ശീലം മാത്രം എന്നിൽ നീ നിറച്ചില്ലേ (2) ആർദ്രമാം നിൻ മൊഴികളിൽ കാരുണ്യം പാൽക്കടലായ് ആർത്തുലഞ്ഞു നിന്റെ ഉള്ളിൽ സ്നേഹ അലയൊലികൾ സ്നേഹ അലയൊലികൾ (അമ്മമനമല്ലേ …)
Movie/Album name: Mottitta Mullakal
Movie Summary:Mottitta Mullakal is a 2018 Malayalam film centered on family relationships and rural life, revolving around the emotional bonds and struggles of a household in a village setting.
Musical Style: Melodic, semi-classical flavored film song with a devotional/emotional tone, sung in a gentle, expressive manner typical of Malayalam melody-driven film music.
Key Artists Involved: (Specific singer/composer/lyricist credits for this song are not reliably available.)
Scene Context: The song appears in an emotionally tender moment of the film, likely expressing longing or affection tied to the mother figure ("Amma") and family sentiment, consistent with the film's family-centric theme.