Aaraarumaavaatha Kaalathu

2018
Lyrics
Language: Malayalam

ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി
എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി
നൂറിന്റെ നോട്ടിനു രാപ്പകലില്ലാതെ നെട്ടോട്ടമോടിടുമ്പോൾ
കിക്കർ വലിച്ചെന്റെ കൈയും നടുവും തളർത്തിയൊരോട്ടോ വണ്ടി (ആരാരുമാവാത്ത)

എല്ലുമുറിയെ പണിയെടുത്തും കപ്പ കട്ടൻ കുടിച്ച കാലം
പള്ളനിറക്കാൻ വഴിയില്ലാതന്നു നടന്നൊരു കുട്ടിക്കാലം
കഷ്ടപ്പാടു കണ്ടു ദൈവം തന്നെ വിധി മാറ്റിയെഴുതിയപ്പോൾ
കഷ്ടപ്പെടുന്ന മനസ്സുകളെന്നും തിരിച്ചറിയുമെന്നു ഞാൻ (എല്ലുമുറിയെ)
(ആരാരുമാവാത്ത)

എന്റെ നിറംപോൽ കറുത്തൊരു പാന്റും മുഷിഞ്ഞ ജുബയലക്കി
ഓട്ടോന്‍റെ ഡിക്കിയിൽ വെച്ചതു ഓർത്തു ഞാനിന്നും കരഞ്ഞു പോകും
തേച്ചാലും മാച്ചാലും ജീവചരിത്രം മനസീന്നു മായുകില്ല
ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല (എന്റെ നിറം)
(ആരാരുമാവാത്ത)
Movie/Album name: Chalakkudikkaran Changathi
Artists